---
title: "കണ്ണൂരിൽ  ഉടുമ്പിനെ  ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ"
english_title: "Wildanimalhunting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263072/wildanimalhunting"
published_at: "2025-01-13T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784d3fbb6e32_1000048442.jpg"
keywords: []
---

# കണ്ണൂരിൽ  ഉടുമ്പിനെ  ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ.തമിഴ്നാട് തെങ്കാശി സ്വദേശികളായസുന്ദരമൂർത്തി , മായ സുടലെ എന്നിവരെയാണ് തളിപ്പറമ്പ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ.തമിഴ്നാട് തെങ്കാശി സ്വദേശികളായസുന്ദരമൂർത്തി , മായ സുടലെ എന്നിവരെയാണ് തളിപ്പറമ്പ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ റെയ്ഞ്ച് ഓഫീസർ പി രതീശന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ മുനിസിപ്പൻ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യാമ്പലം പഞ്ഞിക്കിൽ KVG ചിപ്സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തുവെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ പി.,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി , വാച്ചർന്മാരായശ്രീജിത്ത് എം. ഷാജി എം ബക്കളം ,ഡ്രൈവർ പ്രദീപ്കുമാർ .ജെ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263072/wildanimalhunting)