---
title: "ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടന്ന ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സമാപിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263182/aralam"
published_at: "2025-01-14T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785a5840e537_IMG-20250114-WA0000.jpg"
keywords: []
---

# ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടന്ന ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **ഇരിട്ടി**: ആറളം വൈല്‍ഡ് ലൈഫ് റെയ്ഞ്ചിലെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടന്ന ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സമാപിച്ചു. ജനുവരി 10, 11, 12 തീയ്യതികളിലായി നടത്തിയ ക്യാമ്പില്‍ 60 ഓളം ശലഭനിരീക്ഷകര്‍ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതത്തില്‍ തുടര്‍ച്ചയായി നടത്തുന്ന 25 മത് സര്‍വ്വെയാണിത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ തുടര്‍ച്ചയായി ചിത്രശലഭ ദേശാടനവും കണക്കെടുപ്പും നടത്തുന്നത് ഉത്തര മലബാറിലെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ്.

## Article Content

**ഇരിട്ടി**: ആറളം വൈല്‍ഡ് ലൈഫ് റെയ്ഞ്ചിലെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടന്ന ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സമാപിച്ചു. ജനുവരി 10, 11, 12 തീയ്യതികളിലായി നടത്തിയ ക്യാമ്പില്‍ 60 ഓളം ശലഭനിരീക്ഷകര്‍ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതത്തില്‍ തുടര്‍ച്ചയായി നടത്തുന്ന 25 മത് സര്‍വ്വെയാണിത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ തുടര്‍ച്ചയായി ചിത്രശലഭ ദേശാടനവും കണക്കെടുപ്പും നടത്തുന്നത് ഉത്തര മലബാറിലെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ്.

സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് 10/01/2025 ന് ആറളം വന്യജീവി സങ്കേതത്തില്‍ വെച്ച് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡൻ ജി പ്രദീപിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെ.വി ഉത്തമന്‍ ഐ എഫ് എസ് (Rtd.) ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍ സ്വാഗതവും, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജി ഹരികൃഷ്ണന്‍ നായര്‍ ഐ എഫ് എസ്, എ ഷജ്ന അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജ്യോതിപ്രകാശ് റിട്ട. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വി മധുസൂധനന്‍ റിട്ട. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഡോ. ജാഫര്‍ പാലോട്ട്, ഡോ. പ്രമോദ്, വി.സി ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ വളപ്പില്‍, ബാബു കാമ്പ്രാത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263182/aralam)