---
title: "ശബരിമല മകരവിളക്ക് ഇന്ന്"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263204/sabarimala"
published_at: "2025-01-14T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785d6e514b08_IMG-20240104-WA0017.jpg"
keywords: []
---

# ശബരിമല മകരവിളക്ക് ഇന്ന്

> **Lead Summary:** **പത്തനംതിട്ട** :ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

## Article Content

**പത്തനംതിട്ട** :ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263204/sabarimala)