---
title: "തോടുകളെ അറിയാനും ജലസംരക്ഷണത്തിനും പായം പഞ്ചായത്ത് തോട്സഭ സംഘടിപ്പിച്ചു"
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263265/payam"
published_at: "2025-01-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786025179fd8_IMG-20250114-WA0015.jpg"
keywords: []
---

# തോടുകളെ അറിയാനും ജലസംരക്ഷണത്തിനും പായം പഞ്ചായത്ത് തോട്സഭ സംഘടിപ്പിച്ചു

> **Lead Summary:** > ഇരിട്ടി: ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ജലസംരക്ഷണവും ജലസുരക്ഷയും ഉറപ്പുവരുത്തുന്നതിനായ് "ഇനി ഞാൻ ഒഴുകട്ടെ "എന്ന ക്യാമ്പയിൻ്റെ ഭാഗമായി പായം പഞ്ചായത്തിൽ തോടു സഭ സംഘടിപ്പിച്ചു. തോടുകളും കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നതിൻ്റെ പഠന പ്രവർത്തനങ്ങളും ബോധവൽക്കരണവും തോടു സഭ ലക്ഷ്യമിടുന്നു ,

## Article Content

> ഇരിട്ടി: ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ജലസംരക്ഷണവും ജലസുരക്ഷയും ഉറപ്പുവരുത്തുന്നതിനായ് "ഇനി ഞാൻ ഒഴുകട്ടെ "എന്ന ക്യാമ്പയിൻ്റെ ഭാഗമായി പായം പഞ്ചായത്തിൽ തോടു സഭ സംഘടിപ്പിച്ചു. തോടുകളും കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നതിൻ്റെ പഠന പ്രവർത്തനങ്ങളും ബോധവൽക്കരണവും തോടു സഭ ലക്ഷ്യമിടുന്നു ,

കുടിവെള്ള ലഭ്യത വർധിപ്പിക്കുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും വെള്ളത്തിൻ്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും തോടു സഭ, ജലബജറ്റ് റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. തോടുകളെ ക്കുറിച്ചു ചരിത്രപരമായ പഠനവും നിലവിലെ സ്ഥിതി എന്നിവ ഒന്നാംഘട്ടത്തിൽ പഠന റിപ്പോർട്ട് ആദ്യ ജലബജറ്റിൽ അവതരിപ്പിച്ചിരുന്നു . പഞ്ചായത്തിലെ നാലാം വാർഡിൽ നിരങ്ങംചിറ്റ,കല്ലംതോട് പരിസരത്താണ് തോട് സഭ സംഘടിപ്പിച്ചത് . തോടു സഭ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മിനി പ്രസാദ് അധ്യക്ഷത വഹിച്ചു . ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. മുൻ പഞ്ചായത്ത് മെമ്പർ ടോം മാത്യു, രമണി പന്യോട്ട് കാർത്ത്യായനി അറുകാട്ടിൽ എന്നിവർ പ്രസംഗിച്ചു . ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ, ഹരിത കർമ്മസേനാഗങ്ങൾ, നാട്ടുകാർ പൊതു പ്രവർത്തകർ തോടു സഭയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263265/payam)