---
title: "കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ‘കളർഫുൾ 2025’ സമാപിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263305/kannur"
published_at: "2025-01-14T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786186818f27_IMG-20250114-WA0025.jpg"
keywords: []
---

# കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ‘കളർഫുൾ 2025’ സമാപിച്ചു

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ‘കളർഫുൾ 2025’ സമാപിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷനായി. ഒ.എം.ലീന, സി.കെ.അനിൽകുമാർ, എം.കെ.അനീഷ് കുമാർ, അഡ്വ. എം.എം.അജിത്ത്കുമാർ, പി.വി.ജ്യോതി എന്നിവർ സംസാരിച്ചു.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ‘കളർഫുൾ 2025’ സമാപിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷനായി. ഒ.എം.ലീന, സി.കെ.അനിൽകുമാർ, എം.കെ.അനീഷ് കുമാർ, അഡ്വ. എം.എം.അജിത്ത്കുമാർ, പി.വി.ജ്യോതി എന്നിവർ സംസാരിച്ചു.

തുടർന്ന് ഐസ് ബ്രേക്കിങ്, ലൗ ഇംഗ്ലീഷ്, ബലൂൺ ഫിയസ്റ്റ, മുഖത്തെഴുത്ത് ശില്പശാല, നാടൻപാട്ട്, ഗോത്രകലകളുടെ ആവിഷ്കാരം എന്നിവ നടന്നു. രണ്ടാം ദിവസം യോഗക്ലാസ്, മോട്ടിവേഷൻ ക്ലാസ്, കാരിക്കേച്ചർ ശില്പശാല എന്നിവ നടത്തി.

സമാപന സമ്മേളനത്തിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ മാനേജർ വി പി കിഷോർ, അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി പി മുകുന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263305/kannur)