---
title: "പത്തനംതിട്ട പോക്‌സോ കേസ്: ഇനി പിടിയിലാകാനുള്ളത് 15 പേരെന്ന് ഡി ഐ ജി അജിത ബീഗം"
english_title: "Pathanamthittapocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263329/pathanamthittapocso"
published_at: "2025-01-14T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67862a151427c_1000048638.jpg"
keywords: []
---

# പത്തനംതിട്ട പോക്‌സോ കേസ്: ഇനി പിടിയിലാകാനുള്ളത് 15 പേരെന്ന് ഡി ഐ ജി അജിത ബീഗം

> **Lead Summary:** **പത്തനംതിട്ട : ** പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത് 15 പ്രതികളെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡി ഐ ജി അജിത ബീഗം. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. കേസില്‍ ഇതുവരെ 44 പ്രതികളാണ് അറസ്റ്റിലായത്.

## Article Content

**പത്തനംതിട്ട : ** പത്തനംതിട്ട പോക്‌സോ കേസില്‍ ഇനി പിടിയിലാകാനുള്ളത് 15 പ്രതികളെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡി ഐ ജി അജിത ബീഗം. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. കേസില്‍ ഇതുവരെ 44 പ്രതികളാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി വരെ 29 ആയിരുന്നു, എഫ്‌ഐആറുകളുടെ എണ്ണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ എഫ് ഐ ആര്‍ 30 ആയി. ഒരു അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ പരിധിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 44 ലേക്കുയര്‍ന്നു. പെണ്‍കുട്ടിക്ക് എല്ലാ പിന്തുണ പോലീസ് ഉറപ്പാക്കുന്നുണ്ടെന്ന് ഡി ഐ ജി എസ് അജിത ബീഗം.

ഒരു പ്രതി വിദേശത്താണുള്ളത് ഇയാള്‍ക്കായുള്ള ലൂകൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ നാളെ പത്തനംതിട്ട എസ് പി ഓഫീസില്‍ അവലോകന യോഗം ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263329/pathanamthittapocso)