---
title: "ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഇന്നും നിലകൊള്ളുന്ന മഹാനഗരമാണ്തലശ്ശേരി ;  ഷാഫി പറമ്പിൽ എംപി"
english_title: "Shafiparambik"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263332/shafiparambik"
published_at: "2025-01-14T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67862d5c2a716_1000048643.jpg"
keywords: []
---

# ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഇന്നും നിലകൊള്ളുന്ന മഹാനഗരമാണ്തലശ്ശേരി ;  ഷാഫി പറമ്പിൽ എംപി

> **Lead Summary:** **തലശ്ശേരി : ** ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഇന്നുംനിലകൊള്ളുന്ന മഹാനഗരമാണ്തലശ്ശേരി ; ഷാഫി പറമ്പിൽ എംപി.വയോജനങ്ങളുടെയും മറ്റും സംരക്ഷണം എന്നത് സർക്കാർ ഏറ്റെടുത്താൽ മാത്രം നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ഷാഫി പറഞ്ഞു.

## Article Content

**തലശ്ശേരി : ** ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഇന്നുംനിലകൊള്ളുന്ന മഹാനഗരമാണ്തലശ്ശേരി ; ഷാഫി പറമ്പിൽ എംപി.വയോജനങ്ങളുടെയും മറ്റും സംരക്ഷണം എന്നത് സർക്കാർ ഏറ്റെടുത്താൽ മാത്രം നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ഷാഫി പറഞ്ഞു.

വയറു മാത്രം നിറക്കുന്ന നഗരമല്ല തലശ്ശേരി എന്നും സ്നേഹംകൊണ്ട് ഏവരെയും കീഴ്പ്പെടുത്താൻ കഴിയുന്നതാണ് തലശ്ശേരി എന്നും സ്നേഹ കൂടിന്റെ പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും എം. പി കൂട്ടിച്ചേർത്തു.അശരണരായ അമ്മമാർക്ക് സാന്ത്വനമേകുന്നതലശ്ശേരി സോഷ്യൽ  വെൽഫെയർ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂടിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ധനശേഖരണാർഥംസംഘടിപ്പിച്ച സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി .

സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലെതിങ്ങിനിറഞ്ഞ സദസ്സ് നവ്യാനുഭവമായി.

ഗായകരായ റിമി ടോമിയും മധു ബാലകൃഷ്ണനും നിരവധി ഗാനങ്ങൾ ആലപിച്ചു. അമ്മേ എന്ന് തുടങ്ങുന്ന മധു ബാലകൃഷ്ണൻ്റെ ഗാനത്തോടെയാണ് സ്നേഹ സന്ധ്യ ആരംഭിച്ചത്. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി,ഫിഷറീസ് ഡയരക്ടർ ബി. അബ്ദുന്നാസർ,എം.പി. അരവിന്ദാക്ഷൻ

ആൻ്റോ അഗസ്റ്റിൻ, ഡോ.പിയൂഷ് നമ്പൂതിരി, കെ.കെ. മാരാർ, അൻവർ, വാസു അത്തോളിവി.കെ. ജവാദ് അഹമ്മദ്, രവീന്ദ്രൻ പൊയിലൂർ, എ.ടി. ഫിൽഷാദ്, മേജർ പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു. ഡോ.സി.കെ. രാജീവ് നമ്പ്യാർ സ്വാഗതവും മേജർ പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263332/shafiparambik)