---
title: "തളിപ്പറമ്പിൽ നടക്കുന്ന സി പി ഐ  എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ തല വോളി ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "Condectvoliballcombetition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263353/condectvoliballcombetition"
published_at: "2025-01-14T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67863a9fe835b_1000048675.jpg"
keywords: []
---

# തളിപ്പറമ്പിൽ നടക്കുന്ന സി പി ഐ  എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ തല വോളി ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പിൽ നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ തല വോളി ബോൾ മത്സരം സംഘടിപ്പിച്ചു.കൂവോട് പബ്ലിക് ലൈബ്രറിക്ക് സമീപംജില്ലാ സെക്രട്ടറേറ്റ് അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പിൽ നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ തല വോളി ബോൾ മത്സരം സംഘടിപ്പിച്ചു.കൂവോട് പബ്ലിക് ലൈബ്രറിക്ക് സമീപംജില്ലാ സെക്രട്ടറേറ്റ് അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം ദിവസം പിണറായി, ശ്രീകണ്ഠപുരം, എടക്കാട്, മാടായി, മട്ടന്നൂർ, കണ്ണൂർ എന്നീ ടീമുകൾ മാറ്റുരച്ചതിൽ ശ്രീകണ്ഠപുരം, മട്ടന്നൂർ ടീമുകൾ വിജയികളായി.ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ യൂണിവേഴ്സിറ്റി താരവും കേരള പോലീസിൻ്റെ താരവുമായിരുന്ന അശോകൻ ചമ്പാടൻ മുഖ്യാതിഥിയായി.ടി കെ ഗോവിന്ദൻ , കെ സന്തോഷ്, എ രാജേഷ്, സി അശോക് കുമാർ വി. ജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263353/condectvoliballcombetition)