---
title: "പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്; ഇത് തുടർച്ചയായ നാലാമത്തെ നോട്ടീസ്"
english_title: "pv anvwar vs p sasi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263379/pv-anvwar-vs-p-sasi"
published_at: "2025-01-14T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786600ed4730_p_sasi.jpg"
keywords: []
---

# പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്; ഇത് തുടർച്ചയായ നാലാമത്തെ നോട്ടീസ്

> **Lead Summary:** കോഴിക്കോട്: നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി.വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് അൻവറിന് പി ശശി അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണ് ഇത്. പ്രതിപക്ഷനേതാവിനെതിരെ നിയമസഭയില്‍ താൻ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണത്തിന് പിന്നിൽ പി ശശിയാണ് എന്ന് എംഎൽ‌എ സ്ഥാനം രാജിവച്ച ശേഷം അൻവർ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ പിവി അൻവർ വിഡി സതീശനോട് മാപ്പു ചോദിച്ചിരുന്നു.

## Article Content

കോഴിക്കോട്: നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി.വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാരോപിച്ച് അൻവറിന് പി ശശി അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണ് ഇത്. പ്രതിപക്ഷനേതാവിനെതിരെ നിയമസഭയില്‍ താൻ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണത്തിന് പിന്നിൽ പി ശശിയാണ് എന്ന് എംഎൽ‌എ സ്ഥാനം രാജിവച്ച ശേഷം അൻവർ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ പിവി അൻവർ വിഡി സതീശനോട് മാപ്പു ചോദിച്ചിരുന്നു.

ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതിനു മുൻപ് മൂന്ന് വക്കീൽ നോട്ടീസുകൾ പി.ശശി പിവി അൻവറിന് നൽകിയിട്ടുണ്ട്. കൂടാതെ പി.ശശിയുടെ പരാതിയില്‍ മൂന്ന് കേസുകളും പിവി അൻവറിനെതിരെ കണ്ണൂരിലെ കോടതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263379/pv-anvwar-vs-p-sasi)