---
title: "കണ്ണൂർ ബോംബ് സ്ഫോടനം:ഒരാൾ അറസ്റ്റിൽ "
english_title: "Bomb blastting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26338/bomb-blastting"
published_at: "2022-02-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a0ebf9a516_Picsart_22-02-14_13-41-00-695.jpg"
keywords: []
---

# കണ്ണൂർ ബോംബ് സ്ഫോടനം:ഒരാൾ അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസി.കമ്മീഷണർ പി പി സദാനന്ദൻ അറിയിച്ചു. ഏച്ചൂർ സ്വദേശിയും കൊല്ലപ്പെട്ട ജുഷ്ണുവിൻ്റെ സുഹൃത്തുമായ പി അക്ഷയ് ആണ് ഇന്ന് അറസ്റ്റിലായത്.

## Article Content

കണ്ണൂർ തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസി.കമ്മീഷണർ പി പി സദാനന്ദൻ അറിയിച്ചു. ഏച്ചൂർ സ്വദേശിയും കൊല്ലപ്പെട്ട ജുഷ്ണുവിൻ്റെ സുഹൃത്തുമായ പി അക്ഷയ് ആണ് ഇന്ന് അറസ്റ്റിലായത്.

ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ മറ്റ് മൂന്നു പേര്‍ എടക്കാട് പോലീസിൻ്റെ കസ്റ്റഡിയിലാണ് ' റിജുല്‍ സി കെ, സനീഷ്,, ജിജില്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ബോംബെറിഞ്ഞ മിഥുന്‍ എന്നയാളെ ഇതുവരെ കിട്ടിയില്ല. മിഥുന്‍നായുള്ള തിരച്ചില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോള്‍ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നുവെന്നാണ് ലഭിച്ച വിവരം. ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. എ സി പി പി പി സദാനന്ദൻ്റെ മേൽനോട്ടത്തിൽ എടക്കാട് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26338/bomb-blastting)