---
title: "മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്; സംഭവം കണ്ണൂരിൽ"
english_title: " He was taken to the mortuary thinking he was dead, but he was still alive. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263380/he-was-taken-to-the-mortuary-thinking-he-was-dead-but-he-was-still-alive"
published_at: "2025-01-14T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786641712255_A_News_photo_5.jpg"
keywords: []
---

# മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്; സംഭവം കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും അറ്റൻഡർ ജീവന്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ ഐ സി യു വിൽ ചികിത്സയിൽ തുടരുന്നു. മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്

## Article Content

കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും അറ്റൻഡർ ജീവന്റെ തുടിപ്പ് കണ്ടെത്തി. കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ ഐ സി യു വിൽ ചികിത്സയിൽ തുടരുന്നു. മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അറ്റൻഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്

മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ കെ ജി ആശുപത്രി അധികൃതർ. പവിത്രൻ മരിച്ചെന്ന് ദിനപത്രങ്ങളിലും വാർത്ത വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263380/he-was-taken-to-the-mortuary-thinking-he-was-dead-but-he-was-still-alive)