---
title: "മാൻ ബൈക്കിന് കുറുകെ ചാടി; കീഴ്പ്പള്ളിയിൽ യുവാവിന് ഗുരുതര പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263395/accident"
published_at: "2025-01-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67867501c9f0b_IMG-20250114-WA0034.jpg"
keywords: []
---

# മാൻ ബൈക്കിന് കുറുകെ ചാടി; കീഴ്പ്പള്ളിയിൽ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** കീഴ്‌പ്പള്ളി : ബൈക്കിന് കുറുകെ മാൻ ചാടി ബൈക്ക് യാത്രക്കാരനായ യുവാവ് അപകടത്തിൽപെട്ടു. കീഴ്പ്പള്ളിയിലെ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറളം പഞ്ചായത്തിലെ കീഴ്‌പള്ളിക്ക് അടുത്ത വിയറ്റ്നാമിൽവെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് വിയറ്റ്നാമിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുക ആയിരുന്ന വള്ളിയാടൻ പുതിയവീട്ടിൽ ജയൻ നാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

## Article Content

കീഴ്‌പ്പള്ളി : ബൈക്കിന് കുറുകെ മാൻ ചാടി ബൈക്ക് യാത്രക്കാരനായ യുവാവ് അപകടത്തിൽപെട്ടു. കീഴ്പ്പള്ളിയിലെ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറളം പഞ്ചായത്തിലെ കീഴ്‌പള്ളിക്ക് അടുത്ത വിയറ്റ്നാമിൽവെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജോലികഴിഞ്ഞ് വിയറ്റ്നാമിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുക ആയിരുന്ന വള്ളിയാടൻ പുതിയവീട്ടിൽ ജയൻ നാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

മാൻ കുറുകെ ചാടിയതിൽ നിയന്ത്രണം നഷ്ടപെട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ്തിൽ ജയന്റെ കാലിനും കഴുത്തിനുമാണ് ഗുരുതര പരിക്കേറ്റത്. സർജറി പൂർത്തിയാക്കിയ ജയന്റെ കാലിന്റെ പരിക്കാണ് ഗുരുതരം. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വന്നിടിച്ചു മാനിനും ഗുരുതരമായി പരിക്കുള്ളതായി സംശയമുണ്ട്. മുൻപും പ്രദേശത്ത് മാൻ വാഹനത്തിന്റെ മുന്നിൽചാടി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അഞ്ചവർഷം മുൻപ് വാഹനത്തിന്റെ സമാനമായ അപകടത്തിൽ ചെത്ത് തൊഴിലാളിയായ യുവാവിന് ജീവൻ നഷ്ട്ടപെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263395/accident)