---
title: "തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം:   ഒരു പെൺകുട്ടി കൂടി മരിച്ചു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263421/thrissur"
published_at: "2025-01-14T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67868adc61caa_IMG-20250114-WA0036.jpg"
keywords: []
---

# തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം:   ഒരു പെൺകുട്ടി കൂടി മരിച്ചു

> **Lead Summary:** തൃശ്ശൂർ: തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ.

## Article Content

തൃശ്ശൂർ: തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ.

അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263421/thrissur)