---
title: "പി.എസ്.സി ഇന്റര്‍വ്യൂ"
english_title: "psc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263438/psc"
published_at: "2025-01-15T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786f9a1bca47_download_(8).jpeg"
keywords: []
---

# പി.എസ്.സി ഇന്റര്‍വ്യൂ

> **Lead Summary:** കണ്ണൂര്‍: **കണ്ണൂര്‍** ജില്ലയില്‍ എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാരില്‍ നിന്നും പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 145/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

## Article Content

കണ്ണൂര്‍: **കണ്ണൂര്‍** ജില്ലയില്‍ എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാരില്‍ നിന്നും പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 145/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 22 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂ ദിവസം ഹാജരാകണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263438/psc)