---
title: "രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളിലെ മണ്ണുമായി യുവാവിന്റെ ഭാരത പര്യടനം"
english_title: "Bury of soldiers  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26355/bury-of-soldiers"
published_at: "2022-02-14T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a2a5a624fc_Picsart_22-02-14_15-38-57-212.jpg"
keywords: []
---

# രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളിലെ മണ്ണുമായി യുവാവിന്റെ ഭാരത പര്യടനം

> **Lead Summary:** കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും ഗുജറാത്ത് മുതല്‍ ബര്‍മ വരെയും നീണ്ടുകിടക്കുന്ന ഒന്നരലക്ഷം കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഉമേഷ് ഗോപിനാഥ് ജാഥദവ് എന്ന യുവാവ് ഭാരത പര്യടനം നടത്തുന്നത്. വീരമൃത്യു വരിച്ച സൈനികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളിലെത്തി അവരുടെ സ്മൃതി കുടീരങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ചുകൊണ്ടാണ് ഈ യുവാവിന്റെ പര്യടനം. തന്റെ യാത്രക്കിടയില്‍ പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് സെന്ററിലെത്തിയ ഉമേഷ് ഗോപിനാഥ് ജാദവിനെ ട്രെയിനിംഗ് സെന്റര്‍ ഡിഐജിപി പി.പി. പോളി, ഡെപ്യൂട്ടി കമാന്റന്റ് കെ.എം. ബിജു എന്നിവരുടെയും മറ്റു സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു 2008ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ വെച്ച് നക്‌സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മാത്തില്‍ സ്വദേശി ബിജുകുമാറിന്റെ വീടും ഉമേഷ് ഗോപിനാഥ് ജാഥദവ് സന്ദര്‍ശിച്ചു. ബിജുകുമാറിന്റെ സ്മൃതി കുടീരത്തില്‍ നിന്നും മണ്ണു ശേഖരിച്ചാണ് അദ്ദേഹം മടങ്ങിയത്.

## Article Content

കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും ഗുജറാത്ത് മുതല്‍ ബര്‍മ വരെയും നീണ്ടുകിടക്കുന്ന ഒന്നരലക്ഷം കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഉമേഷ് ഗോപിനാഥ് ജാഥദവ് എന്ന യുവാവ് ഭാരത പര്യടനം നടത്തുന്നത്. വീരമൃത്യു വരിച്ച സൈനികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളിലെത്തി അവരുടെ സ്മൃതി കുടീരങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ചുകൊണ്ടാണ് ഈ യുവാവിന്റെ പര്യടനം. തന്റെ യാത്രക്കിടയില്‍ പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് സെന്ററിലെത്തിയ ഉമേഷ് ഗോപിനാഥ് ജാദവിനെ ട്രെയിനിംഗ് സെന്റര്‍ ഡിഐജിപി പി.പി. പോളി, ഡെപ്യൂട്ടി കമാന്റന്റ് കെ.എം. ബിജു എന്നിവരുടെയും മറ്റു സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു 2008ല്‍ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ വെച്ച് നക്‌സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മാത്തില്‍ സ്വദേശി ബിജുകുമാറിന്റെ വീടും ഉമേഷ് ഗോപിനാഥ് ജാഥദവ് സന്ദര്‍ശിച്ചു. ബിജുകുമാറിന്റെ സ്മൃതി കുടീരത്തില്‍ നിന്നും മണ്ണു ശേഖരിച്ചാണ് അദ്ദേഹം മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26355/bury-of-soldiers)