---
title: "കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം ; അപകടത്തിൽ ഒരാൾ മരിച്ചു"
english_title: "Caraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263584/caraccident"
published_at: "2025-01-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787840ae08a6_1000048883.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം ; അപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:** കണ്ണൂർ : കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ, പ്രണവ് എന്നിവർ സാരമായി പരിക്കുകളോടെ വിവിധ ആശുപത്രിയിൽചികിത്സയിലാണ്.

## Article Content

കണ്ണൂർ : കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ, പ്രണവ് എന്നിവർ സാരമായി പരിക്കുകളോടെ വിവിധ ആശുപത്രിയിൽചികിത്സയിലാണ്.

കൂത്തുപറമ്പ് ടൗണിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡിലായിരുന്നു അപകടം.തൊക്കിലങ്ങാടി ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയിയിരുന്നു കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നു വരുന്ന ജിയോ സേൻഡ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. നാട്ടുകാരും,കൂത്തുപറമ്പ് പോലീസും, ഫയർഫോഴ്സും ചേർന്ന് കാറിലുള്ളവരെ പുറത്തെടുത്ത് സമീപത്തെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. കാറ് യാത്രികരായ നാല് പേർക്കും സാരമായ പരിക്കായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാർ ഡൈവറായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻമരണപ്പെടുകയായിരുന്നു.കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ എന്നിവർ മിംസിലും, പ്രണവ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263584/caraccident)