---
title: "കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധങ്ങൾ കർണ്ണാടക പോലീസ് കണ്ടെടുത്തു"
english_title: "Karnadakapolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263593/karnadakapolice"
published_at: "2025-01-15T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67878d8bd930a_1000048911.jpg"
keywords: []
---

# കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധങ്ങൾ കർണ്ണാടക പോലീസ് കണ്ടെടുത്തു

> **Lead Summary:** **ഇരിട്ടി : ** കർണ്ണാടക സർക്കാരിന് മുന്നിൽ കീഴടങ്ങിയ ആറ് മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എ എൻ എഫ് കണ്ടെടുത്തു. ചിക്കമംഗളൂരു ജില്ലയിൽ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആയുധങ്ങൾ കണ്ടെടുത്തത് . മാവോയിസ്റ്റുകൾ കീഴടങ്ങിയ ഉടൻതന്നെ സേന അയയുധങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു . എസ് എസ് ബി എൽ ഗൺ ഒന്ന് ,റൈഫിൾ 303മൂന്നെണ്ണം ,പിസ്റ്റൾ 762 ഒന്ന് എ കെ എസ് 6 ഒന്ന് 133 റൌണ്ട് ബുള്ളറ്റുകൾ തുടങ്ങി നിരവധി ആയുധങ്ങൾ പോലീസ് കണ്ടെടുത്തു . കീഴടങ്ങിയ മാവോയിസ്സുകൾ കാടുകളിൽ ഉപേക്ഷിച്ച ആയുധങ്ങളാണ് എ എൻ എഫ് തിരച്ചിലിൽ കണ്ടെടുത്തത് .

## Article Content

**ഇരിട്ടി : ** കർണ്ണാടക സർക്കാരിന് മുന്നിൽ കീഴടങ്ങിയ ആറ് മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എ എൻ എഫ് കണ്ടെടുത്തു. ചിക്കമംഗളൂരു ജില്ലയിൽ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആയുധങ്ങൾ കണ്ടെടുത്തത് . മാവോയിസ്റ്റുകൾ കീഴടങ്ങിയ ഉടൻതന്നെ സേന അയയുധങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു . എസ് എസ് ബി എൽ ഗൺ ഒന്ന് ,റൈഫിൾ 303മൂന്നെണ്ണം ,പിസ്റ്റൾ 762 ഒന്ന് എ കെ എസ് 6 ഒന്ന് 133 റൌണ്ട് ബുള്ളറ്റുകൾ തുടങ്ങി നിരവധി ആയുധങ്ങൾ പോലീസ് കണ്ടെടുത്തു . കീഴടങ്ങിയ മാവോയിസ്സുകൾ കാടുകളിൽ ഉപേക്ഷിച്ച ആയുധങ്ങളാണ് എ എൻ എഫ് തിരച്ചിലിൽ കണ്ടെടുത്തത് .

വർഷങ്ങളായി ദക്ഷിണേന്ത്യയിൽ വനമേഖലിയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആയുധ ധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഭീക്ഷണി ആയിരുന്നു . അംഗബലം കുറവായിരുന്ന മാവോയിസ്റ്റുകൾ പലപ്പോഴായി നടന്ന ഏറ്റുമുട്ടലിൽ മരണപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തതോടെ നാമമാത്രമായി ചുരുങ്ങുക ആയിരുന്നു . നിലവിൽ കർണ്ണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകളിൽ ആറുപേർക്കും കേരളത്തിൽ നിരവധി കേസുകളാണ് നിലനിൽക്കുന്നത് . കേരളത്തിൽ നിലനിൽക്കുന്ന കേസുകളിൽ തീർപ്പ് ആകണമെങ്കിൽ കർണ്ണാടക കേരള സർക്കാരുകൾ നയതന്ത്ര ചർച്ചയിലൂടെ വേണം പരിഹരിക്കാൻ .

പോലീസിന്റെ കണക്കുകൾ പ്രകാരം പിടികൂടാൻ അവശേഷിക്കുന്നത് കോട്ടഹോണ്ട രവിയും , സന്തോഷും മാത്രമാണെങ്കിലും ഇവരെ പിന്തുണക്കുന്ന നിരവധി സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് . നിലവിലെ സഹചര്യത്തിൽ കേരളത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത് . മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന സംഘടനകൾ പ്രവർത്തിക്കുന്നതുകൊണ്ട് വീണ്ടും വെളിയിൽനിന്നുള്ള സംഘം കേരളത്തിൽ എത്താൻ എത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല . അനുകൂല സംഘടനകളുടെ നീക്കത്തെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയാണ് . ദീർഘകാലം കേരത്തിലെ വനമേഖലയിൽ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ കേരളത്തിലും പോലീസ് നടപടികൾ കടുപ്പിക്കുകയും ആഭ്യന്തര പ്രശ്ങ്ങളും ഉടലെടുത്തതോടെയാണ് ഒരു വിഭാഗം കർണാടകയിലേക്ക് പിന്മാറുന്നത് . പിന്മാറിയവരിൽ പ്രമുഖനായ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു . തുടർന്നാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263593/karnadakapolice)