---
title: "ആറളം ഫാം ബ്ലോക്ക് 13 ൽ തീപിടുത്തം"
english_title: "Fireataaralamfarm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263603/fireataaralamfarm"
published_at: "2025-01-15T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787954f899f8_1000048924.jpg"
keywords: []
---

# ആറളം ഫാം ബ്ലോക്ക് 13 ൽ തീപിടുത്തം

> **Lead Summary:** **ഇരിട്ടി : **മഴമാറി വേനൽ ആരംഭിച്ചതും ആറളം ഫാം പുനരധിവാസമേഖലയിൽ തീപിടുത്തം ആരംഭിച്ചു . ഇന്നലെ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വൻ തീ പിടുത്തം ഉണ്ടായത് . ഫയർ ഫോഴ്സും ,വനം വകുപ്പ് ജീവനക്കാരും , പ്രദേശവാസികളും ചേർന്നാണ് കത്തിപടരാൻ തുടങ്ങിയ തീ ഏറെ പ്രയാസപ്പെട്ട് അണച്ചത് . ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ 55 പ്രദേശത്താണ് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. ആറളം വനത്തോട് ചേർന്ന പ്രദേശത്തെ ഉണങ്ങിയ പുല്ലുകൾക്കാണ് ആദ്യം തീപിടിച്ചത് . തുടർന്ന് പ്രദേശത്ത് ആകെ തീ പടരുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട വനം വകുപ്പ് ജീവനക്കാരാണ് ആദ്യം തീ അണയ്ക്കാൻ ആരംഭിച്ചത് . ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

## Article Content

**ഇരിട്ടി : **മഴമാറി വേനൽ ആരംഭിച്ചതും ആറളം ഫാം പുനരധിവാസമേഖലയിൽ തീപിടുത്തം ആരംഭിച്ചു . ഇന്നലെ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വൻ തീ പിടുത്തം ഉണ്ടായത് . ഫയർ ഫോഴ്സും ,വനം വകുപ്പ് ജീവനക്കാരും , പ്രദേശവാസികളും ചേർന്നാണ് കത്തിപടരാൻ തുടങ്ങിയ തീ ഏറെ പ്രയാസപ്പെട്ട് അണച്ചത് . ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ 55 പ്രദേശത്താണ് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. ആറളം വനത്തോട് ചേർന്ന പ്രദേശത്തെ ഉണങ്ങിയ പുല്ലുകൾക്കാണ് ആദ്യം തീപിടിച്ചത് . തുടർന്ന് പ്രദേശത്ത് ആകെ തീ പടരുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട വനം വകുപ്പ് ജീവനക്കാരാണ് ആദ്യം തീ അണയ്ക്കാൻ ആരംഭിച്ചത് . ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

ജനവാസ മേഖലയിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ നിയന്ത്രണ വിധേയമാക്കിയത് നാശനഷ്ടങ്ങൾ ഒഴിവാക്കി . ഏകദേശം മൂന്ന് ഏക്കറോളം വരുന്ന പുൽമേടിനാണ് പല സ്ഥലങ്ങളിലായി തീ പടർന്നത് . തീ പിടുത്തത്തിൽ നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സി.പി. ബൈജു ,എഫ് ആർ ഒ ഡ്രൈവർമാരായ ഇ.ജെ. മത്തായി , ഷാലോ സത്യൻ , എഫ് ആർ ഒ ആർ. അനീഷ് , ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ , എ. സദാന്ദൻ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263603/fireataaralamfarm)