---
title: "തീവ്ര പേവിഷബാധ നിയന്ത്രണ പദ്ധതി ഉൽഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263620/iritty"
published_at: "2025-01-15T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787b77a67b4f_IMG-20250115-WA0037.jpg"
keywords: []
---

# തീവ്ര പേവിഷബാധ നിയന്ത്രണ പദ്ധതി ഉൽഘാടനം ചെയ്തു

> **Lead Summary:** **അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൻ്റെയും ചരൾ വെറ്ററിനറി ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 15 മുതൽ 18 വരെ നടത്തുന്ന തീവ്ര പേവിഷബാധ നിയന്ത്രണ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു.

## Article Content

**അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൻ്റെയും ചരൾ വെറ്ററിനറി ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 15 മുതൽ 18 വരെ നടത്തുന്ന തീവ്ര പേവിഷബാധ നിയന്ത്രണ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു.

ചരൾ വെറ്ററിനറി സർജൻ ഡോ: എസ്.കെ. ശരണ്യ അധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബി. മുകേഷ് , നോബിൾ ജോൺ, അഭിമോൻ ലീന ജോർജ് ,ആർ. ശ്യാം തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 18 വരെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുത്തിവെപ്പ് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263620/iritty)