---
title: "സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ അന്ത്യാജ്ഞലി"
english_title: "Muzhappilangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263631/muzhappilangad"
published_at: "2025-01-15T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787c35fe0bd0_IMG-20250115-WA0040.jpg"
keywords: []
---

# സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ അന്ത്യാജ്ഞലി

> **Lead Summary:** അന്തരിച്ച ഡി സി സി മുൻ ജനറൽ സെക്രട്ടറി സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ അന്ത്യാജ്ഞലി. ഇന്നലെ രാവിലെ നടാൽ വായന ശാലയ്ക്ക് സമീപത്തെ വീട്ടിലും മുഴപ്പിലങ്ങാട് കുളംബ സാറിലും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേർ അ ന്തിമോപചാരമർപ്പിച്ചു.

## Article Content

അന്തരിച്ച ഡി സി സി മുൻ ജനറൽ സെക്രട്ടറി സത്യൻ വണ്ടിച്ചാലിന് നാടിൻ്റെ അന്ത്യാജ്ഞലി. ഇന്നലെ രാവിലെ നടാൽ വായന ശാലയ്ക്ക് സമീപത്തെ വീട്ടിലും മുഴപ്പിലങ്ങാട് കുളംബ സാറിലും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേർ അ ന്തിമോപചാരമർപ്പിച്ചു.

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സിക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ .ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രIസിഡണ്ട്, കെ.എസ്.യു. ജില്ല ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സിക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് മുഴപ്പിലങ്ങാട്ടെ വസതിയിലെത്തി കോൺഗ്രസ് പതാക പുതപ്പിച്ചു .നേതാക്കളായ കെ മുരളീധരൻ ,മുല്ലപ്പള്ളി രാമചന്ദ്രൻ ,വി ടി ബൽറാം ,ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് , സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ,മേയർ മുസ്ലിഹ്‌ മഠത്തിൽ , സണ്ണി ജോസഫ് എം എൽ എ , സജീവ് ജോസഫ് എം എൽ എ ,കെ വി സുമേഷ് എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി ,വൈസ് പ്രസിഡന്റ് ബിനോയ് ,ഡെപ്യൂട്ടി മേയർ പി ഇന്ദിര , വി എ നാരായണൻ , ടി ഒ മോഹനൻ ,പി ടി മാത്യു ,ചന്ദ്രൻ തില്ലങ്കേരി , കെ വി ഫിലോമിന ,വി വി പുരുഷോത്തമൻ ,പി പി ദിവാകരൻ , വെള്ളോറ രാജൻ ,രാഹുൽ കായക്കൽ , വിനോദ് പുതുക്കുടി വസതിയിലും , ഡിസിസി ഓഫീസിലുമെത്തി അനുശോചനം അറിയിച്ചു.കെ സി വേണുഗോപാൽ എം പി ,കെ സുധാകരൻ എം പി ,വി ഡി സതീശൻ ,രമേശ് ചെന്നിത്തല , വി എം സുധീരൻ ,എന്നിവർക്ക് വേണ്ടി റീത്ത് സമർപ്പിച്ചു .

പയ്യാമ്പലത്തെ സംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ നേതാക്കളായ അഡ്വ.മാർട്ടിൻ ജോർജ്ജ് , പ്രൊഫ എ ഡി മുസ്തഫ , എൻ ബാലകൃഷ്ണൻ (സി പി എം ), നജീബ് (മുസ്ലിം ലീഗ് ) , സുനിൽ കുമാർ ( സി എം പി ) കെ സുരേശൻ (എൻ സി പി)മാണിക്കോത്ത് രമേശൻ (ബിജെ പി ) , ഡി കെ മനോജ് (സി പി ഐ ) കെ പി പ്രശാന്തൻ (ജനതാദൾ),മുസ്തഫ (എസ് ഡി പി ഐ ) കെ വി ജയരാജൻ , ചന്ദ്രദാസ് എം പി തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263631/muzhappilangad)