---
title: "കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയെ ആദരിച്ചു"
english_title: "Community radio "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26367/community-radio"
published_at: "2022-02-14T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a35016a77c_Picsart_22-02-14_16-24-32-209.jpg"
keywords: []
---

# കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയെ ആദരിച്ചു

> **Lead Summary:** ദ്വാരക: അന്താരാഷ്ട്ര റേഡിയോ ദിനത്തോടനുബന്ധിച്ച് വയനാട് കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയെ കെ.സി.വൈ.എം മാനന്തവാടി രൂപത ആദരിച്ചു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിൻ പാറക്കൽ സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ കറുകപള്ളിയെ പൊന്നാട അണിയിച്ചു.

## Article Content

ദ്വാരക: അന്താരാഷ്ട്ര റേഡിയോ ദിനത്തോടനുബന്ധിച്ച് വയനാട് കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയെ കെ.സി.വൈ.എം മാനന്തവാടി രൂപത ആദരിച്ചു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിൻ പാറക്കൽ സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ കറുകപള്ളിയെ പൊന്നാട അണിയിച്ചു.

മാറ്റൊലി വയനാടൻ ജനതക്ക് എന്നും ഒരു മുതൽ കൂട്ടാണെന്നും അഭിപ്രായപ്പെട്ടു. രൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ സണ്ണി അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ ആനിമേറ്റർ സി.സാലി സി.എം.സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26367/community-radio)