ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും

ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും
Jan 16, 2025 07:32 AM | By sukanya

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്.

കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.

കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ കല്ലറ പൊളിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കല്ലറ പൊളിച്ചു പരിശോധിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗമാമാണ്. സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന് എന്തിനാണ് പേടിയെന്നും കോടതി ചോദിച്ചു. ഇതുവരെ മരണ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മകന്‍ സനന്ദന്‍ വ്യക്തമാക്കി.

neyyatinkara

Next TV

Related Stories
ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

Feb 6, 2025 07:56 PM

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ...

Read More >>
കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

Feb 6, 2025 07:41 PM

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ വൻ ആയുധ ശേഖരം...

Read More >>
കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

Feb 6, 2025 06:23 PM

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക്...

Read More >>
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

Feb 6, 2025 05:41 PM

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി. വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം കെ.സി....

Read More >>
കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

Feb 6, 2025 05:00 PM

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു ഓളാട്ടുപുറം

കെസിബിസിസംസ്ഥാന അധ്യാപക പുരസ്‌കാരം: മികച്ച അധ്യാപകൻ ബിജു...

Read More >>
പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

Feb 6, 2025 04:38 PM

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ്...

Read More >>
Top Stories

News Roundup