---
title: "മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263729/iritty"
published_at: "2025-01-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678894b7917eb_IMG-20250116-WA0009.jpg"
keywords: []
---

# മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **ഇരിട്ടി** : 2025 ഫെബ്രുവരി 25 ന് നടക്കുന്ന മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : 2025 ഫെബ്രുവരി 25 ന് നടക്കുന്ന മാടത്തിയിൽ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് പതാക സ്വീകരിച്ചു.

പഞ്ചായത്ത് അംഗം സംഘാടക സമിതി ചെയർമാൻ പി സാജിത് , സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ , പ്രധാന അധ്യാപിക കെ. കെ ചിന്താമണി , പി.ടി.എ പ്രസിഡണ്ട് സജീഷ് , എം.പി ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , എൻ രവീന്ദ്രൻ , പി.സി പോക്കർ, പൂവക്കര ബാല കൃഷ്ണൻ , രൂപേഷ് സി , അധ്യാപകരായ വിൻസി വർഗ്ഗീസ്, ഷൗക്കത്തലി കെ, അമിത് ചന്ദ്ര, രേഷ്ന പി.കെ , അഞ്ജന വിവി, ബിജില കെ ഷഫീന , രാധ , നേതൃത്വം നൽകി.

വൈകുന്നേരം അഞ്ച് മണിക്ക് മാടത്തിയിൽ എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് മാടത്തിൽ ടൗൺ ചുറ്റി മാടത്തിൽ സ്കൂളിൽ സമാപിച്ചു.

വിളംബര ഘോഷയാത്രയിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തമുണ്ടായി

വാദ്യമേളങ്ങളുടേയും, കഥകളി, പുലികളി , മോഹിനിയാട്ടം സ്കൗട്ട്, ഒപ്പന ദഫ്മുട്ട് , അറബിക് -പഞ്ചാബി - ഗുജറാത്തി ഡാൻസുകൾ, വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263729/iritty)