---
title: "പയ്യന്നൂർ ഏച്ചിലാംവയല്‍ ഇറക്കത്തില്‍ കോണ്‍ക്രീറ്റ് മിക്‌സ്ച്ചര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു"
english_title: "Concrete mixture were clashed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26374/concrete-mixture-were-clashed"
published_at: "2022-02-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a39707d56d_Picsart_22-02-14_16-43-17-702.jpg"
keywords: []
---

# പയ്യന്നൂർ ഏച്ചിലാംവയല്‍ ഇറക്കത്തില്‍ കോണ്‍ക്രീറ്റ് മിക്‌സ്ച്ചര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

> **Lead Summary:**  കോണ്‍ക്രീറ്റ് മിക്‌സ്ച്ചര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇലക്ട്രിക് പോസ്റ്റും തൊട്ടടുത്ത വീടിന്റെ മതിലും മുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ന്നു ലോറിയിലെ ഡ്രൈവർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്നും പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

 കോണ്‍ക്രീറ്റ് മിക്‌സ്ച്ചര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇലക്ട്രിക് പോസ്റ്റും തൊട്ടടുത്ത വീടിന്റെ മതിലും മുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ന്നു ലോറിയിലെ ഡ്രൈവർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്നും പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

എച്ചിലാം വയലിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. വാഹനത്തിലുണ്ടായിരുന്ന അശോകൻ അശ്വിൻ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. പ്രദേശത്ത് ആവശ്യമായ സൈൻ ബോർഡുകളോ മറ്റോ ഇല്ലാത്തതാണ് അപകടകാരണമെന്നാണ് സമീപവാസികളെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26374/concrete-mixture-were-clashed)