---
title: "മഹിളാ സാഹസ് കേരളയാത്രയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "Mahilasahas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263798/mahilasahas"
published_at: "2025-01-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788c2d7141b5_1000049128.jpg"
keywords: []
---

# മഹിളാ സാഹസ് കേരളയാത്രയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** **തളിപ്പറമ്പ് : **മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

പിണറായി സർക്കാർ സ്ത്രീകളെ വെല്ലുവിളിക്കുകയാണെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി ഓഫിസിനെ പോലീസ് സ്റ്റേഷനും കോടതിയുമാക്കി, പാർട്ടി വിധി നടപ്പാക്കുകയാണെന്നും മഹിളാ സാഹസ് കേരളയാത്രയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. രജനി രാമാനന്ദ്,വി.കെ മിനിമോൾ, ജയലക്ഷ്മി ഭരതൻ, ശ്രീജ മഠത്തിൽ, നബീസ ബീവി കെ, നസീമ ഖാദർ, പി.കെ സരസ്വതി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263798/mahilasahas)