---
title: "മണത്തണ കുണ്ടേൻകാവ് ആദിവാസി കോളനിയിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് കോൺഗ്രസ്സ്"
english_title: "Manathanakuntenkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263807/manathanakuntenkavu"
published_at: "2025-01-16T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788c775799ae_1000049141.jpg"
keywords: []
---

# മണത്തണ കുണ്ടേൻകാവ് ആദിവാസി കോളനിയിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് കോൺഗ്രസ്സ്

> **Lead Summary:** **മണത്തണ: **പേരാവൂർ പഞ്ചായത്തിലെ കുണ്ടേൻകാവ് ആദിവാസി നഗറിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്നും ആദിവാസികൾക്ക് നീതി ലഭിക്കണമെന്നും മണത്തണയിൽ ചേർന്ന കോൺഗ്രസ്നേതൃത്വ യോഗം ആവശ്യപ്പെട്ടു. പേരാവൂർ പഞ്ചായത്തിലെ ആദിവാസികൾക്കുള്ള ഭവന പദ്ധതിയിൽ പെടുത്തി കുണ്ടേങ്കാവ് ആദിവാസി നഗറിൽ പണിത മൂന്നു വീടുകളുടെ പണി പൂർത്തിയാക്കാതെ കരാറുകാരൻ മുഴുവൻ തുകയും കൈപ്പറ്റിയതായും വീട് പണി നിലച്ച നിലയിലാണെന്നും കോൺഗ്രസ് യോഗം ആരോപിച്ചു. ആദിവാസികളുടെ അക്കൗണ്ടിൽ നിന്ന് പണം കരാറുകാരന് നൽകുന്ന രീതിയാണ് കരാർ പണികളിൽ പൊതുവേ സ്വീകരിച്ചു വരുന്നത്. എന്നാൽ ആദിവാസികളെ പ്രലോഭിപ്പിച്ചുകൊണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽ നിന്നും കരാറുകാരൻ വാങ്ങിയെടുത്ത ശേഷം പണി പൂർത്തിയാക്കാതെ ഉപേഷിക്കുകയായിരുന്നു. പണി പൂർത്തിയാകാതെ തുക മുഴുവൻ കരാറുകാരന് കൈമാറിയതിന്റെ പിന്നിൽ പേരാവൂർ പഞ്ചായത്തിലെ ചില ഭരണക്ഷി അംഗങ്ങൾ, ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്നുള്ള കൂട്ടുകെട്ടിന് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കണം. കരാറുകാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷങ്ങളുടെ ഈ അഴിമതി നടന്നിട്ടുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുംമണത്തണയിൽ വച്ച് ചേർന്ന കോൺഗ്രസ് നേതൃത്വം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.

## Article Content

**മണത്തണ: **പേരാവൂർ പഞ്ചായത്തിലെ കുണ്ടേൻകാവ് ആദിവാസി നഗറിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്നും ആദിവാസികൾക്ക് നീതി ലഭിക്കണമെന്നും മണത്തണയിൽ ചേർന്ന കോൺഗ്രസ്നേതൃത്വ യോഗം ആവശ്യപ്പെട്ടു. പേരാവൂർ പഞ്ചായത്തിലെ ആദിവാസികൾക്കുള്ള ഭവന പദ്ധതിയിൽ പെടുത്തി കുണ്ടേങ്കാവ് ആദിവാസി നഗറിൽ പണിത മൂന്നു വീടുകളുടെ പണി പൂർത്തിയാക്കാതെ കരാറുകാരൻ മുഴുവൻ തുകയും കൈപ്പറ്റിയതായും വീട് പണി നിലച്ച നിലയിലാണെന്നും കോൺഗ്രസ് യോഗം ആരോപിച്ചു. ആദിവാസികളുടെ അക്കൗണ്ടിൽ നിന്ന് പണം കരാറുകാരന് നൽകുന്ന രീതിയാണ് കരാർ പണികളിൽ പൊതുവേ സ്വീകരിച്ചു വരുന്നത്. എന്നാൽ ആദിവാസികളെ പ്രലോഭിപ്പിച്ചുകൊണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽ നിന്നും കരാറുകാരൻ വാങ്ങിയെടുത്ത ശേഷം പണി പൂർത്തിയാക്കാതെ ഉപേഷിക്കുകയായിരുന്നു. പണി പൂർത്തിയാകാതെ തുക മുഴുവൻ കരാറുകാരന് കൈമാറിയതിന്റെ പിന്നിൽ പേരാവൂർ പഞ്ചായത്തിലെ ചില ഭരണക്ഷി അംഗങ്ങൾ, ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്നുള്ള കൂട്ടുകെട്ടിന് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കണം. കരാറുകാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷങ്ങളുടെ ഈ അഴിമതി നടന്നിട്ടുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുംമണത്തണയിൽ വച്ച് ചേർന്ന കോൺഗ്രസ് നേതൃത്വം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.

കുണ്ടേൻകാവ് ആദിവാസി നഗറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അഞ്ച് കുടുംബങ്ങൾക്ക് ചേർന്ന് ഉപയോഗിക്കാൻ ഒരു ടോയ്‌ലറ്റ് മാത്രമാണ് ആദിവാസി നഗറിൽ ഉള്ളത്. ആദിവാസി നഗറിലുള്ള വീടുകൾ എല്ലാം തന്നെ പരിപൂർണ്ണമായും ജീർണ്ണിച്ചതും നശിച്ചുപോകുന്ന അവസ്ഥയിലുമാണ്. ആദിവാസി നഗറിലേക്കുള്ള വൈദ്യുത കണക്ഷൻ നിലച്ചിട്ട് മാസങ്ങളായി. പൂർണ്ണമായും ഇരുട്ടിൽ കഴിയേണ്ട അവസ്ഥയാണ് കുണ്ടേൻകാവിൽ ഉള്ളവർക്ക്. ആദിവാസി നഗറിൽ കരാറുകാരും ഉദ്യോഗസ്ഥന്മാരും ചേർന്ന് നടത്തിയ അഴിമതിയുടെ പിന്നിലെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പണി നിലച്ചുപോയ മുഴുവൻ വീടുകളുടെയും പണി പൂർത്തിയാക്കണമെന്നും ആദിവാസികൾക്ക് വേണ്ടുന്ന എല്ലാ ഭൗതിക സൗകര്യങ്ങളും എത്രയും വേഗം ചെയ്യതുകൊടുക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്ലോക്ക് ട്രൈബൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിക്കുകയും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഈ പ്രശ്നത്തിൽ ഉടനടി പരിഹാരം കാണണം എന്നുള്ളതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാടെന്നും നേതാക്കൾ പറഞ്ഞു.

യോഗത്തിൽ ഹരിദാസൻ ചോടത്ത് ( ഡിസിസി മെമ്പർ ), സി.ജെ മാത്യു . (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), വർഗീസ് സി വി (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ) ജോണി ചിറമ്മൽ (ബൂത്ത് പ്രസിഡന്റ്) തോമസ് പാറക്കൽ (മണ്ഡലംസെക്രട്ടറി), ഷിബു പുതുശ്ശേരി (വാർഡ് പ്രസിഡണ്ട് ), സണ്ണി കാരിമല( ജനറൽ സെക്രട്ടറി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി) വി.കെ.രവീന്ദ്രൻ ,എം. റോജി, സുരേന്ദ്രൻ ആക്കൽ, മാത്യു കോട്ടoചുരം, വി.രവീന്ദ്രൻ , ഹരികുമാർ . എം, മധു ആയ്യോത്തുംച്ചാൽ, സാബു പേഴ്ത്തിങ്കൽ, തോമസ് കുന്നുംപുറത്ത്, ജോസഫ് കദളിക്കാട്ടിൽ, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263807/manathanakuntenkavu)