---
title: "മറിയക്കുട്ടി കൊലക്കേസ്: മരുമകൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും"
english_title: "Mariyakuttymurdercase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263827/mariyakuttymurdercase"
published_at: "2025-01-16T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മറിയക്കുട്ടി കൊലക്കേസ്: മരുമകൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും

> **Lead Summary:** **തലശ്ശേരി : **കുടുംബവഴക്കിനെത്തുടർന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മകന്റെ ഭാര്യ കായംമാക്കൽ ഹൗസിൽ എൽസിയെ യാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

## Article Content

**തലശ്ശേരി : **കുടുംബവഴക്കിനെത്തുടർന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മകന്റെ ഭാര്യ കായംമാക്കൽ ഹൗസിൽ എൽസിയെ യാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

2021 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദൃക്സാക്ഷിയില്ലാത്ത കേസിൽ സാഹചര്യത്തെളിവും ശാസ്ത്രീയതെളിവും പരിഗണിച്ചാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

സംഭവംനടന്നതിന്റെരണ്ടാംദിവസംകരിക്കോട്ടക്കരി പോലീസ് ഇൻസ്പെക്ടറായിരുന്ന ശിവൻ ചോടത്താണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263827/mariyakuttymurdercase)