---
title: "മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു"
english_title: "manathana nagareswaram temple sivarathri program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263844/manathana-nagareswaram-temple-sivarathri-program"
published_at: "2025-01-16T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788e933d059e_nagareswaram.jpg"
keywords: []
---

# മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** മണത്തണ : നഗരേശ്വരം ശിവ ക്ഷേത്രത്തിൽ ഈ വർഷത്തെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ സി ഹരിദാസനെ ജനറൽ കൺവീനറായും ടി വി രാമചന്ദ്രൻ, വി രവീന്ദ്രൻ എന്നിവരെ കൺവീനർമാരായും തീരുമാനിച്ചു.

## Article Content

മണത്തണ : നഗരേശ്വരം ശിവ ക്ഷേത്രത്തിൽ ഈ വർഷത്തെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ സി ഹരിദാസനെ ജനറൽ കൺവീനറായും ടി വി രാമചന്ദ്രൻ, വി രവീന്ദ്രൻ എന്നിവരെ കൺവീനർമാരായും തീരുമാനിച്ചു.

മറ്റ് ഭാരവാഹികൾ: വി കെ രവീന്ദ്രൻ, ശ്രീശൻ നാമത്ത് (സെക്രട്ടറിമാർ), ഗോകുൽ. കെ (ട്രഷറർ), സുകേഷ് എം (പ്രോഗ്രാം കൺവീനർ), രാജീവൻ  (പ്രചാരണ കമ്മിറ്റി കൺവീനർ) മുരളി (സ്റ്റേജ്), വേണു എ ടി, ജിജി ടി സി (അലങ്കാര കമ്മിറ്റി). 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല വനിത ക്ഷീര കര്ഷകയായി തിരഞ്ഞെടുത്ത രമണി നാമതിനെ യോഗത്തിൽ ആദരിച്ചു. കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, സി ഹരിദാസ്, വി കെ രവീന്ദ്രൻ, വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263844/manathana-nagareswaram-temple-sivarathri-program)