---
title: "വോളീബോൾ ടൂർണമെന്റിന് വേദിയാകാൻ മണത്തണ"
english_title: " volleyball tournament in manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263847/volleyball-tournament-in-manathana"
published_at: "2025-01-16T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788ecf505e1f_ac.jpg"
keywords: []
---

# വോളീബോൾ ടൂർണമെന്റിന് വേദിയാകാൻ മണത്തണ

> **Lead Summary:** മണത്തണ: ഓൾ കേരള ഇന്റർ കോളേജ് അണ്ടർ 19 ആൻഡ് വനിത ടൂർണമെന്റ് മണത്തണയിൽ വച്ച് നടക്കുന്നു. ഫെബ്രുവരി 4 മുതൽ 8 വരെയാണ്. ടൂർണമെന്റ് നടക്കുക. 'സി ടി ഡി സി വോളി' എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് നടക്കുന്നത് ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്‌ളീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് മണത്തണ യുടെ നേതൃത്വത്തിലാണ്.

## Article Content

മണത്തണ: ഓൾ കേരള ഇന്റർ കോളേജ് അണ്ടർ 19 ആൻഡ് വനിത ടൂർണമെന്റ് മണത്തണയിൽ വച്ച് നടക്കുന്നു. ഫെബ്രുവരി 4 മുതൽ 8 വരെയാണ്. ടൂർണമെന്റ് നടക്കുക. 'സി ടി ഡി സി വോളി' എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് നടക്കുന്നത് ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്‌ളീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് മണത്തണ യുടെ നേതൃത്വത്തിലാണ്.

മണത്തണ കെ പി കെ നായർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ തേവര എസ് എച്ച് കോളേജ്, പയ്യന്നുർ കോളേജ്, ക്രൈസ്റ്റ് കല്ലജ് ഇരിങ്ങാലക്കുട, സെന്റ് ജോർജ് കോളേജ് അരുവിത്തറ, എസ് എൻ കോളേജ് ചേളന്നൂർ, ഐ പി എം സ്പോർസ് അക്കാദമി വടകര, സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ, റെഡ് ലാൻഡ്‌സ് വോളിബോൾ അക്കാദമി തൃശ്ശൂർ, നടുവന്നൂർ വോളിബോൾ അക്കാദമി കോഴിക്കോട് തുടങ്ങി കേരളത്തിലെ വിവിധ ടീമുകൾ ഏറ്റുമുട്ടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263847/volleyball-tournament-in-manathana)