---
title: "പാലിയേറ്റിവ് ദിനാചരണവും കുടുംബ സംഗമവും നടത്തി"
english_title: "Paliyetiveday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263849/paliyetiveday"
published_at: "2025-01-16T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788edc9b9223_1000049240.jpg"
keywords: []
---

# പാലിയേറ്റിവ് ദിനാചരണവും കുടുംബ സംഗമവും നടത്തി

> **Lead Summary:** **അങ്ങാടിക്കടവ് : **അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിലെ അങ്ങാടിക്കടവ്, കരിക്കോട്ടക്കരി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഹാളില്‍ ദേശിയ പാലിയേറ്റിവ് ദിനാചരണവും കുടുബ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്‌ കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**അങ്ങാടിക്കടവ് : **അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിലെ അങ്ങാടിക്കടവ്, കരിക്കോട്ടക്കരി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഹാളില്‍ ദേശിയ പാലിയേറ്റിവ് ദിനാചരണവും കുടുബ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്‌ കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡോണ്‍ ബോസ്കോ കോളേജ് അസി. പ്രൊഫസര്‍ റജീഷ സി കെ പാലിയേറ്റിവ് ദിനാചരണത്തോട് അനുബന്ധിച്ചുള്ള സ്വാന്തന പരിചരണ പരിശീലനം നല്‍കുകയും, പാലിയേറ്റിവ് രോഗികളുടെ പരിചാരകര്‍ക്ക് ഉപഹാര വിതരണവും നടത്തി. മെഡിക്കല്‍ ഓഫിസര്‍ മാരായ ഡോ. രഞ്ജിത്ത്, ഡോ ജയകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ബീന റോജസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സിന്ധു ബെന്നി, വികസന കാര്യാ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഐസക് ജോസഫ്‌, ക്ഷേമകാര്യ ചെയര്‍പേര്‍സണ്‍ സീമ സനോജ്, പഞ്ചായത്ത് സെക്രട്ടറി രാജിവ്, കമ്മ്യുണിറ്റി ഹെല്‍ത്ത് നേഴ്സ് അമ്പിളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263849/paliyetiveday)