---
title: "മലയോര സമര പ്രചാരണ ജാഥ: യുഡിഎഫ് ജില്ലാ നേതൃയോഗം കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്നു"
english_title: "  UDF District Leadership Meeting Held At Kannur DCC Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263861/udf-district-leadership-meeting-held-at-kannur-dcc-office"
published_at: "2025-01-16T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788fec7b067a_A_News_s.jpg"
keywords: []
---

# മലയോര സമര പ്രചാരണ ജാഥ: യുഡിഎഫ് ജില്ലാ നേതൃയോഗം കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്നു

> **Lead Summary:** കണ്ണൂർ: മലയോര സമര പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃയോഗം കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്നു. യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: മലയോര സമര പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃയോഗം കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്നു. യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ യോഗം ഉദ്ഘാടനം ചെയ്തു.

വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണ ജാഥ വിജയിപ്പിക്കാൻ യു. ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും അസംബ്ലി നിയോജക മണ്ഡലം ചെയർമാൻ കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

സമര പ്രചരണ ജാഥയുടെ വിജയത്തിനായി 18ന് കാലത്ത് 10 മണിക്ക് എടൂരിലും ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പേരാവൂരും രണ്ടുമണിക്ക് തന്നെ കരുവഞ്ചാലിലും വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.  ജില്ലാ ചെയർമാൻ പിടി മാത്യു യോഗത്തിൽ അധ്യക്ഷതവഹിച്ചു. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, എ.ഡി മുസ്തഫ, സി എ അജീർ, റോജസ് സെബാസ്റ്റ്യൻ, ജോൺസൺ പി തോമസ്, ജെയിംസ് പന്നിയാമാക്കൾ, സി.കെ സഹജൻ,വി.രാഹുലൻ എം നാരായണൻ കുട്ടി, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിംമുണ്ടേരി, അൻസാരി തില്ലങ്കേരി, അഡ്വ. സോണിസെബാസ്റ്റ്യൻ, ജൂബിലി ചാക്കോ, അഡ്വ. ജെയിൻസ് മാത്യു, റോജി സെബാസ്റ്റ്യൻ, ടി. ജനാർദ്ദൻ, സി.വി. ഗോപിനാഥ്, ഉമ്മർ പെരിങ്ങോം, ടി.എൻ.എ ഖാദർ, എം.എം. മജീദ്, എസ്.എ. ഷുക്കൂർ ഹാജി, ഇ.പി.ഷംസുദ്ദീൻ,പി.സി.അഹമ്മദ് കുട്ടി, വി.സുരേന്ദ്രൻ, പി.കെ.ജനാർദ്ദനൻ, ജെയ്സൺ കോരടേത്ത് , എ .കൃഷ്ണൻ, അഡ്വ. ഇ.വി. രാമകൃഷ്ണൻ, രാജൻ വാച്ചാലി, എം.പി. അരവിന്ദാക്ഷൻ, പി.രത്നകുമാർ, സി.എം ഗോപിനാഥ്, സുധീഷ് കടന്നപ്പള്ളി, എ .ജയകുമാർ, എ.കെ. സജി, കെ.പി ജയാനന്ദൻ കെ.പി.സലീം , എൻ.ജി. സുനിൽ പ്രകാശ് പി.വി. രവീന്ദ്രൻ  പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263861/udf-district-leadership-meeting-held-at-kannur-dcc-office)