സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു

സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു
Jan 16, 2025 08:20 PM | By sukanya

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് സ്ത്രീകളടക്കം മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.

അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നി​ഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു.

നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തു എന്നാണ് പൊലീസ് നി​ഗമനം.

Three people, including a woman, were killed

Next TV

Related Stories
ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

Feb 14, 2025 07:31 PM

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ...

Read More >>
പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

Feb 14, 2025 07:16 PM

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം...

Read More >>
ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

Feb 14, 2025 06:58 PM

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം...

Read More >>
വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

Feb 14, 2025 05:35 PM

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

Feb 14, 2025 05:28 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ...

Read More >>
തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

Feb 14, 2025 04:36 PM

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള...

Read More >>
Top Stories