---
title: "നെ​യ്യാ​റ്റി​ൻ​ക​ര​ ​ഷാ​രോ​ൺ​ ​വ​ധ​ക്കേ​സി​ൽ​ ​വി​ധി​ ​ഇന്ന്"
english_title: "t"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263925/thiruvanathapuram"
published_at: "2025-01-17T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789a33813021_download_(100).jpeg"
keywords: []
---

# നെ​യ്യാ​റ്റി​ൻ​ക​ര​ ​ഷാ​രോ​ൺ​ ​വ​ധ​ക്കേ​സി​ൽ​ ​വി​ധി​ ​ഇന്ന്

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​ഷാ​രോ​ൺ​ ​വ​ധ​ക്കേ​സി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഇന്ന് ​വി​ധി​ ​പ​റ​യും.​ മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​വി​ചാ​ര​ണ​യ്ക്ക് ​ശേ​ഷ​മാ​ണ് ​വി​ധി പറയുന്നത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം**​:​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​ഷാ​രോ​ൺ​ ​വ​ധ​ക്കേ​സി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഇന്ന് ​വി​ധി​ ​പ​റ​യും.​ മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​വി​ചാ​ര​ണ​യ്ക്ക് ​ശേ​ഷ​മാ​ണ് ​വി​ധി പറയുന്നത്.

പ്രോ​സി​ക്യൂ​ഷ​ന്റെ​യും​ ​പ്ര​തി​ഭാ​ഗ​ത്തി​ന്റെ​യും​ ​അ​ന്തി​മ​വാ​ദം​ ​പൂ​ർ​ത്തി​യാ​യിരുന്നു. ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജ് ​എ.​എം​ ​ബ​ഷീ​ർ​ ​മു​മ്പാ​കെ​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ളാ​യി​ ​അ​ന്തി​മ​ ​വാ​ദം​ ​ന​ട​ന്നു.​ ​ഒ​ന്നാം​ ​പ്ര​തി​ ​ഗ്രീ​ഷ്മ​യ്ക്കെ​തി​രെ​ ​വി​ഷം​ ​കൊ​ടു​ത്ത​തി​നും​ ​കൊ​ല​പാ​ത​ക​ത്തി​നും​ ​അ​ന്വേ​ഷ​ണ​ത്തെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നു​മു​ള്ള​ ​കു​റ്റം​ ​തെ​ളി​ഞ്ഞ​താ​യി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​വി.​എ​സ് ​വി​നീ​ത് ​കു​മാ​ർ​ ​വാ​ദി​ച്ചു​.​ ​ഒ​ന്നാം​ ​പ്ര​തി​ ​ഗ്രീ​ഷ്മ,​ ​ര​ണ്ടാം​ ​പ്ര​തി​ ​ഗ്രീ​ഷ്മ​യു​ടെ​ ​അ​മ്മ​ ​സി​ന്ധു,​​​മൂ​ന്നാം​ ​പ്ര​തി​ ​ഗ്രീ​ഷ്മ​യു​ടെ​ ​അ​മ്മാ​വ​ൻ​ ​നി​ർ​മ്മ​ല​കു​മാ​ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വർതെ​ളി​വു​ ​ന​ശി​പ്പി​ച്ച​ ​കു​റ്റം​ ​തെ​ളി​ഞ്ഞ​താ​യും​ ​പ്രോ​സി​ക്യൂ​ട്ട​ർ​ ​വാ​ദി​ച്ചു​. എന്നാ​ൽ, ​ആ​ത്മ​ഹ​ത്യാ​ ​പ്ര​വ​ണ​ത​യു​ള്ള​ ​ഒ​ന്നാം​ ​പ്ര​തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​നാ​ണ് ​വി​ഷം​ ​നി​ർ​മ്മി​ച്ച​തെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​മു​ഖം​ ​ക​ഴു​കാ​നാ​യി​ ​ബാ​ത് ​റൂ​മി​ൽ​ ​ക​യ​റി​യ​ ​സ​മ​യ​ത്ത് ​ഷാ​രോ​ൺ​ ​ക​ഷാ​യം​ ​കു​ടി​ച്ച​ ​ശേ​ഷം​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​പോ​യെ​ന്നും ​വാ​ദി​ച്ചു.​ 2022​ ​ഒ​ക്ടോ​ബ​ർ​ 14​ ​ന് ​കാ​മു​ക​നാ​യ​ ​ഷാ​രോ​ൺ​ ​രാ​ജി​നെ​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാ​ൻ​ ​വേ​ണ്ടി​ ​ഗ്രീ​ഷ്മ​ ​ക​ഷാ​യ​ത്തി​ൽ​ ​വി​ഷം​ ​ന​ൽ​കി​യെ​ന്നാ​ണ് ​കേ​സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263925/thiruvanathapuram)