---
title: "ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263950/kannur"
published_at: "2025-01-17T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789dd8c13093_download_-_2023-10-01T070017.806.jpeg"
keywords: []
---

# ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ

> **Lead Summary:** **കണ്ണൂർ**: കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്.

ഈ മാസം എട്ടിന് സ്കൂളിലേക്ക് ഭവതിന്റെ അമ്മയെ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് ഹയർസെക്കന്‍ററി മേഖലാ ഉപമേധാവി സസ്‍പെൻഡ് ചെയ്‍തിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263950/kannur)