മട്ടന്നൂർ : മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മട്ടന്നൂർ സ്വദേശിനി ആണ് മരിച്ചത്.
മട്ടന്നൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ആംബുലൻസിനെയാണ് കാർ വഴിമുടക്കിയത്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശ്ശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് കാർ സൈഡ് നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
mattannur