---
title: "ഹിന്ദി സിനിമ താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ"
english_title: "mumbai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264000/mumbai"
published_at: "2025-01-17T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789fae00f4d8_b0460035-fa37-43b7-8747-e5d63152a1f9.jpeg"
keywords: []
---

# ഹിന്ദി സിനിമ താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

> **Lead Summary:** **മുംബൈ: **ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

## Article Content

**മുംബൈ: **ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സെയ്ഫ് അലിഖാന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃത്യം നിര്‍വഹിച്ചതിന് ശേഷം വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വസായ്, നലസൊപ്പാര, വിരാര്‍ പ്രദേശങ്ങളില്‍ മുംബൈ പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചില് നടത്തിയിരുന്നു.

അതേസമയം, സെയ്ഫ് അലിഖാന്റെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തു. ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ഐസിയുവില്‍ നിന്ന് ഉടനെ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264000/mumbai)