---
title: "എട്ടാം ശമ്പള കമ്മിഷന് അനുമതി: ജീവനക്കാരുടെ ശമ്പളവും പെൻഷനും കൂടും"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264015/delhi"
published_at: "2025-01-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a01c223a37_7f0be72f-4c2c-41d4-969d-b4500b4a8e43.jpeg"
keywords: []
---

# എട്ടാം ശമ്പള കമ്മിഷന് അനുമതി: ജീവനക്കാരുടെ ശമ്പളവും പെൻഷനും കൂടും

> **Lead Summary:** **ന്യൂഡൽഹി**: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മിഷൻ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബഡ്ജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് നിർണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഏഴാം ശമ്പളകമ്മീഷൻ ശുപാർശകൾ ഇതിനകം കേന്ദ്രം നടപ്പാക്കിക്കഴിഞ്ഞു.ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവയിൽ വൻ പരിഷ്കരണം ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷൻ രൂപീകരിക്കുന്നത്.

## Article Content

**ന്യൂഡൽഹി**: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മിഷൻ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബഡ്ജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് നിർണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഏഴാം ശമ്പളകമ്മീഷൻ ശുപാർശകൾ ഇതിനകം കേന്ദ്രം നടപ്പാക്കിക്കഴിഞ്ഞു.ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവയിൽ വൻ പരിഷ്കരണം ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷൻ രൂപീകരിക്കുന്നത്.

പുതിയ കമ്മിഷനിൽ ആരൊക്കെയായിരിക്കും അംഗങ്ങളെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാർ പിന്നീട് അറിയിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്.ഒരുകോടിയിലധികം വരുന്ന ജീവനക്കാരും പെൻഷൻ കാരും ശമ്പളകമ്മീഷൻ രൂപീകരണം സംബന്ധിച്ച് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആയി ക്രമീകരിക്കുകയാണെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 51,480 രൂപയായി ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൻഷനിലും ഇത് വൻ മാറ്റങ്ങൾക്ക് ഇടയാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264015/delhi)