ഇരിട്ടി : സ്കൂൾ ബസ് അപകടത്തിന്റ പശ്ചാത്തലത്തിൽ ഇനി ഒരു കുരുന്നു ജീവൻ പോലും പൊലിയരുത് എന്ന ഉദേശത്തിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പാലിവാൽ ഐ.പി.എസ് ന്റെ നിർദേശപ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെയും സ്കൂൾ ബസ് ഡ്രൈവർമാർക്കും, സ്കൂൾ കുട്ടികൾ കയറുന്ന ഓട്ടോറിക്ഷ, ജീപ്പ്, ട്രാവലർ ഡ്രൈവർമാർക്കും സബ് ഡിവിഷണൽ ഡി.വൈ.എസ്.പി മാരുടെയും എസ്.എച്ച്.ഒ മാരുടെയും നേത്രത്വത്തിൽ എല്ലാ സ്റ്റേഷൻനുകളിലും വച്ച് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.
വർധിച്ചുവരുന്ന സ്കൂൾ വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അപകടങ്ങൾ കുറയുന്നതിനും കുട്ടികളുടെ യാത്ര സുരക്ഷാ ഉറപ്പ് വരുത്തുന്നതിനുമാണ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചത്. വിവിധ സ്റ്റേഷനിലെ എസ്.എച്ച്.ഒ മാരും ട്രാഫിക് യൂണിറ്റ് പോലീസ് ഉദ്യോഗസ്ഥരും ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസിൽ പങ്കെടുത്ത ഡ്രൈവർ മാരുടെ ലൈസെൻസ് വാഹനത്തിന്റെ ഫിറ്റ്നസ് രേഖകൾ, ക്രിമിനൽ പശ്ചാത്തലം എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തി. തുടർന്നും കർശനമായ വാഹന പരിശോധനയും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കും എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
An awareness class was organized for school vehicle drivers.