ട്രാക്ക് നവീകരണം: നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി

ട്രാക്ക് നവീകരണം: നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി
Jan 17, 2025 05:12 PM | By sukanya

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ - ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ - ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ - ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ - എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.


18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ - ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ - മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ - ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക

Track renovation: Train traffic restrictions tomorrow and the day after tomorrow

Next TV

Related Stories
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2025 06:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>