---
title: " "തുടർന്നു പഠിക്കണം, ശിക്ഷയിൽ പരമാവധി ഇളവു നൽകണം" : ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ"
english_title: " Maximum remission of sentence should be given: Greeshma, accused in Sharon murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264233/maximum-remission-of-sentence-should-be-given-greeshma-accused-in-sharon-murder-case"
published_at: "2025-01-18T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b57b69faab_RRR.jpg"
keywords: []
---

#  "തുടർന്നു പഠിക്കണം, ശിക്ഷയിൽ പരമാവധി ഇളവു നൽകണം" : ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ

> **Lead Summary:** തിരുവനന്തപുരം: തുടർന്നു പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവു നൽകണമെന്നും ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. അതേസമയം കോടതി വിധിയിലെ അന്തിമ വാദം തുടരുകയാണ്. ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാ വിധി തിങ്കളാഴ്ച ഉണ്ടാകും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമവാദം. ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ , അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാര െന്നു നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

## Article Content

തിരുവനന്തപുരം: തുടർന്നു പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവു നൽകണമെന്നും ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. അതേസമയം കോടതി വിധിയിലെ അന്തിമ വാദം തുടരുകയാണ്. ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാ വിധി തിങ്കളാഴ്ച ഉണ്ടാകും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമവാദം. ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ , അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാര െന്നു നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264233/maximum-remission-of-sentence-should-be-given-greeshma-accused-in-sharon-murder-case)