---
title: "അങ്ങാടിക്കടവ് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "Angadikadavu School Annual and Farewell Conference Held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264334/angadikadavu-school-annual-and-farewell-conference-held"
published_at: "2025-01-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bd6c2ebf9d_angadikadav.jpg"
keywords: []
---

# അങ്ങാടിക്കടവ് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** ഇരിട്ടി: അങ്ങാടിക്കടവ് സേക്രട്ട്ഹാർട്ട് ഹൈസ്കൂളിന്റെ 46 മത് വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകൻ ജോർജ് ആന്റണിയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചുസ്കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് റാത്തപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപള്ളി അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ലിൻസി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

ഇരിട്ടി: അങ്ങാടിക്കടവ് സേക്രട്ട്ഹാർട്ട് ഹൈസ്കൂളിന്റെ 46 മത് വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകൻ ജോർജ് ആന്റണിയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചുസ്കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് റാത്തപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപള്ളി അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ലിൻസി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി, സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ഡോ. സന്തോഷ്, യുപി സ്കൂൾ പ്രധാനാധ്യാപിക ഷൈനി മാത്യു, പിടിഎ പ്രസിഡൻറ് ഷിബോ അഗസ്റ്റിൻ, പിടിഎ വൈസ് പ്രസിഡൻ്റ് സോയി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡണ്ട് സീമ സനോജ്, റിട്ടയർ അധ്യാപിക ജാൻസി ജോസഫ്, സ്റ്റാഫ് പ്രതിനിധി ജോസ്ബിൻ ജോർജ്, സ്കൂൾ ലീഡർ അഭിജിത്ത് ജോഷി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബീന വർഗീസ് ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264334/angadikadavu-school-annual-and-farewell-conference-held)