---
title: "ശബരിമല മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും."
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264424/sabarimala"
published_at: "2025-01-19T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cca2261fc2_IMG-20240104-WA0017.jpg"
keywords: []
---

# ശബരിമല മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും.

> **Lead Summary:** **പത്തനംതിട്ട**: ശബരിമല മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെയാണ് തീർത്ഥാടനം സമാപിക്കുക. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.

## Article Content

**പത്തനംതിട്ട**: ശബരിമല മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെയാണ് തീർത്ഥാടനം സമാപിക്കുക. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.

രാവിലെ 5:30ന് ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

അതേസമയം മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264424/sabarimala)