---
title: "കേളകത്ത് എസ് എൻ വനിതാസംഘം വാർഷിക പൊതുയോഗവും  ഭരണസമിതിഅംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264438/kelakam"
published_at: "2025-01-19T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cedde7d9cc_IMG-20250119-WA0018.jpg"
keywords: []
---

# കേളകത്ത് എസ് എൻ വനിതാസംഘം വാർഷിക പൊതുയോഗവും  ഭരണസമിതിഅംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു 

> **Lead Summary:** കേളകം:എസ് എൻ ഡി പി കേളകം ശാഖായോഗത്തിന്റെ പോഷക സംഘടനയായ എസ് എൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന് കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

കേളകം:എസ് എൻ ഡി പി കേളകം ശാഖായോഗത്തിന്റെ പോഷക സംഘടനയായ എസ് എൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന് കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു.

വനിതാസംഘം പ്രസിഡന്റ്‌ ലളിത ശശിധരൻ സ്വാഗതം ആശംസിച്ച പൊതുയോഗത്തിൽ എസ് എൻ വനിതാസംഘം ഇരിട്ടി യൂണിയൻ സെക്രട്ടറി സെക്രട്ടറി രാധാമണി കോലഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. എസ് എൻ വനിതാസംഘം കേന്ദ്ര കമ്മിറ്റി അംഗം നിർമല അനിരുദ്ധൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സെക്രട്ടറി കവിത സുരേന്ദ്രൻ റിപ്പോർട് അവതരിപ്പിച്ചു.ശേഷം 2025-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.

ഭരണസമിതി

============

പ്രസിഡന്റ്‌ : ഇന്ദിര

വയലിപറമ്പിൽ

വൈസ് പ്രസിഡന്റ്‌ :

വനജ ഹരി

സെക്രട്ടറി :ഷാജിന സുരേഷ്

ട്രഷറർ : ശ്രീജ സുനിൽ

മെംബേർസ്

----------------------

ലളിത ശശിധരൻ

ഇന്ദിര പാറക്കൽ

രതി പദ്മാകരൻ

ഷിബി സിജു

ധന്യ പാലപ്പിള്ളിൽ

യൂണിയൻ പ്രതിനിധികൾ

---------------------------------------------

നിർമല അനിരുദ്ധൻ

അമ്മിണി ശ്രീധരൻ

വനജ സുശീലൻ

പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ശാഖയോഗം പ്രസിഡന്റ്‌ റോയ് പാലോലിക്കൽ വൈസ് പ്രസിഡന്റ്‌ പ്രസാദ് ഇ കെ എന്നിവർ സംസാരിച്ചു.. സൂര്യ രാജേഷ് കൃതജ്ഞതരേഖപ്പെടുത്തിയതോടുകൂടി യോഗനടപടികൾ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264438/kelakam)