---
title: "കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി"
english_title: "Kuthiravatam patients missing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26449/kuthiravatam-patients-missing"
published_at: "2022-02-15T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b13fbad0ff_images - 2022-02-15T081611.790.jpeg"
keywords: []
---

# കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

> **Lead Summary:** കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

## Article Content

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് കഴിഞ്ഞദിവസം ചാടിപ്പോയത്. ഇതില്‍ ഉമ്മുകുല്‍സുവിനെ ഇന്നലെതന്നെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു.

469 അന്തേവാസികളുള്ള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നാല് സുരക്ഷാജീവനക്കാര്‍ മാത്രമാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതിന് മുമ്ബും സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26449/kuthiravatam-patients-missing)