---
title: "എരുതുകടവ് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264517/ulikkal"
published_at: "2025-01-20T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678dd681ec554_IMG-20250120-WA0011.jpg"
keywords: []
---

# എരുതുകടവ് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അടങ്കലിൽ നിർമിച്ച എരുതുകടവ് കുടിവെള്ള പദ്ധതി ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഷാജി നാടിന് സമർപ്പിച്ചു. കതുവാപറമ്പ്, അറബി വാർഡുകളിലെ 50 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി 2023-24 സാമ്പത്തിക വർഷത്തിൽ ആണ് ആരംഭിച്ചത്.

## Article Content

**ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അടങ്കലിൽ നിർമിച്ച എരുതുകടവ് കുടിവെള്ള പദ്ധതി ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഷാജി നാടിന് സമർപ്പിച്ചു. കതുവാപറമ്പ്, അറബി വാർഡുകളിലെ 50 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി 2023-24 സാമ്പത്തിക വർഷത്തിൽ ആണ് ആരംഭിച്ചത്.

ഉദ്ഘാടനചടങ്ങിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സമീറപള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടോമി ജോസഫ്സ്വാഗതം പറഞ്ഞു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സണൺ, ഇന്ദിര പുരുഷോത്തമൻ, റെജി ചക്കാലക്കൽ, ഉലഹന്നാൻ ആനകുഴി, ജിജി രാജു, കുര്യാക്കോസ് മറുകുമ്മൂട്ടിൽ, എന്നിവർ ആശംസയും, അറബി വാർഡ് മെമ്പർ നിഷ  പികെ നന്ദി പറഞ്ഞു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264517/ulikkal)