---
title: "കണ്ണൂർ കാൾടെക്സിൽ ഉദ്ഘാടനദിവസം തന്നെ കടയ്ക്ക് താഴിട്ട് പോലീസ്"
english_title: "Kannurkaltax"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264594/kannurkaltax"
published_at: "2025-01-20T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e0d22857c9_1000050209.jpg"
keywords: []
---

# കണ്ണൂർ കാൾടെക്സിൽ ഉദ്ഘാടനദിവസം തന്നെ കടയ്ക്ക് താഴിട്ട് പോലീസ്

> **Lead Summary:** **കണ്ണൂർ : **കാൾടെക്സിൽ ഉദ്ഘാടനദിവസം തന്നെ കടയ്ക്ക് താഴിട്ട് പോലീസ്. ഒരു രൂപയുടെ നോട്ടുമായി വന്നാൽ ആയിരവും രണ്ടായിരവും വിലയുള്ള ഷൂ സ്വന്തമാക്കി മടങ്ങാം എന്ന കടയുടെ പരസ്യവാചകത്തെത്തുടർന്ന് ജനങ്ങൾ തടിച്ചു കൂടിയതും തുടർന്ന് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായതുമാണ് കട ഉദ്ഘാടനദിവസംതന്നെ അടച്ചുപൂട്ടാൻ കാരണമായത്.

## Article Content

**കണ്ണൂർ : **കാൾടെക്സിൽ ഉദ്ഘാടനദിവസം തന്നെ കടയ്ക്ക് താഴിട്ട് പോലീസ്. ഒരു രൂപയുടെ നോട്ടുമായി വന്നാൽ ആയിരവും രണ്ടായിരവും വിലയുള്ള ഷൂ സ്വന്തമാക്കി മടങ്ങാം എന്ന കടയുടെ പരസ്യവാചകത്തെത്തുടർന്ന് ജനങ്ങൾ തടിച്ചു കൂടിയതും തുടർന്ന് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായതുമാണ് കട ഉദ്ഘാടനദിവസംതന്നെ അടച്ചുപൂട്ടാൻ കാരണമായത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഓഫർ തുടങ്ങിയത്. 11.30 മുതൽ തന്നെ റോഡ് ബ്ലോക്കായി. ഷോപ്പിൽ കയറാൻ തിക്കും തിരക്കുമായത്തോടെ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. ഒടുവിൽ പോലീസ് എത്തി ലാത്തിച്ചാർജ്ജ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264594/kannurkaltax)