---
title: "പേരാവൂർ മണ്ഡലം മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നടന്നു"
english_title: "Peravoorcongressconvention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264606/peravoorcongressconvention"
published_at: "2025-01-20T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e19b01400d_1000050244.jpg"
keywords: []
---

# പേരാവൂർ മണ്ഡലം മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നടന്നു

> **Lead Summary:** **മണത്തണ: **പേരാവൂർ മണ്ഡലം മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറിബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ: **പേരാവൂർ മണ്ഡലം മടപ്പുരച്ചാൽ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറിബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം ആറളം വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ കാർഷികവിളകൾക്കും ജീവനും കനത്ത വെല്ലുവിളി ആയി മാറുന്നു. വന്യജീവി ശല്യം മലയോര പഞ്ചായത്തുകളിലെ കാർഷിക സമ്പദ്ഘടനയുടെ നിലനിൽപ്പിനെ തന്നെ തകിടം മറിക്കുകയാണ്. അനുദിനം വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ സാധാരണ ജനങ്ങളുടെ അതിജീവനം അസാധ്യമാക്കുകയാണെന്നും ബൈജു വർഗ്ഗീസ് പറഞ്ഞു.

വന്യജീവി അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര വൻ വിജയമാക്കുന്നതിനും വാർഡിൽ നിന്നും 30 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വാർഡ് പ്രസിഡണ്ട് ഷിബു പുതുശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സണ്ണി കാരിമല സ്വാഗതം പറഞ്ഞു. വർഗീസ് സി. വി, ജോണി ചിറമൽ, തോമസ് കുന്നുംപുറത്ത്, ബിനോയ് ജോസഫ്, ലൈസമ്മ ജോയ്, സിന്ധു ഷിബു , സാബു പേഴ്ത്തിങ്കൽ, രാജുപാറനാൽ ജോസഫ് കദളിക്കാട്ടിൽ, തോമസ് പാറകൽ, ജോസഫ് ഓരത്തേൽ, മധുസൂദനൻ, കെ. വർഗ്ഗീസ് നടപ്പുറത്ത്, സിജോജോൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264606/peravoorcongressconvention)