ഇരിട്ടി : ഇരിട്ടി മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പൊതു ഇടങ്ങൾ ശുചിത്വ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ ബസ്സ് സ്റ്റാൻ്റു കളിൽ നടക്കുന്ന ശുചിത്വ സർവ്വെ പ്രവർത്തനങ്ങൾക്ക് ഇരിട്ടി ബസ്സ് സ്റ്റാൻ്റിൽ തുടങ്ങി. സർവ്വെ പ്രവർത്തനം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ഇരിട്ടി കുന്നോത്ത് ഇ.എം.എസ് മെമ്മോറിയൽ അപ്ളൈഡ് സയൻസ് കോളേജിലെ ഗ്രീൻ ബ്രിഗേഡ് വിദ്യാർത്ഥികൾ ഇരിട്ടി നഗരസഭയുടെ സഹകരണത്തോടെയാണ് സർവ്വെ നടത്തുന്നത്. 'നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺജയപ്രകാശ് പന്തക്ക, ജനപ്രതിനിധികളായ എ.കെ. രവിന്ദ്രൻ, വി.പി അബ്ദുൾ റഷീദ് , ക്ലിൻ സിറ്റി മാനേജർ കെ.വി രാജീവൻ,ഇരിട്ടി കുന്നോത്ത് ഇ എം. എസ് മെമ്മോറിയൽ അപ്ളൈഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ ജോന ആർ.പി, ഗ്രീൻ ബ്രിഗേഡ് കോർഡിനേറ്റർ ഗാന വി.എന്നിവർ സംസാരിച്ചു. സർവ്വെയുടെ ഭാഗമായി ബസ്സ് സ്റ്റാൻ്റിൽ വരികയും പോവുകയും പാർക്കു ചെയ്യുന്നതുമായ ബസ്സുകളുടെയും മറ്റു വാഹനങ്ങറ്റുടെയും വിവരങ്ങൾ, കച്ചവട സ്ഥാപനങ്ങളിലെ അജൈവ ജൈവ, ദ്രവ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമുളള ഉപാധികൾ, ടോയിലറ്റ് സൗകര്യങ്ങൾ, പൊതുബിന്നുകൾ ബോട്ടിൽ ബൂത്തുകൾ, വിവിധ സ്വഭാവമുള്ള കടകളുടെ എണ്ണം മറ്റു സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും ഡാറ്റാ ശേഖരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ചേർത്തുകൊണ്ട് നഗരസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ്.,സർവ്വെ പ്രവർത്തനങ്ങൾക്ക് ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരായദേവിക കെ ,അനുശ്രീ കെഭാഗ്യനാഥ് ,വി ആദർശ് സെബാസ്റ്റ്യൻ ,അരുൺ തോമസ് ,ഷിജിഷ കെ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ അനിഷ എന്നിവർ നേതൃത്വം നൽകി.
-
Cleanservayatiritty