---
title: "അപസ്മാര രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264734/mananthavadi"
published_at: "2025-01-21T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f21de0ba2a_IMG-20250121-WA0013.jpg"
keywords: []
---

# അപസ്മാര രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മാനന്തവാടി** : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മാതാ അമൃതാനന്ദമയി മഠത്തിൻ്റെയും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ്റെയും കൽപ്പറ്റ അമൃത കൃപ ചാരിറ്റബിൾ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി.. ആർ സി എച്ച് ജില്ലാ ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി** : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മാതാ അമൃതാനന്ദമയി മഠത്തിൻ്റെയും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ്റെയും കൽപ്പറ്റ അമൃത കൃപ ചാരിറ്റബിൾ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി.. ആർ സി എച്ച് ജില്ലാ ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം മാനന്തവാടി മഠാധിപതി ബ്രഹ്മ. ദീക്ഷിതാമൃത ചൈതന്യാജി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത അഡ്വാൻസ് സെന്റർ ഫോർ എപ്പിലെപ്സി വകുപ്പ് മേധാവി പ്രൊഫസർ സിബി ഗോപിനാഥ് അപസ്മാര രോഗത്തെക്കുറിച്ച് ബോധവൽക്കരണവും രോഗികളെ പരിശോധിക്കുകയും ചെയ്തു. ഡോക്ടർ അജീഷ്, ടെലി മെഡിസിൻ അഡ്മിനിസ്ട്രേറ്റർ എം വി രജീഷ്, ഷജിൽ കുമാർ, പി.വി മഹേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264734/mananthavadi)