---
title: "കൂത്തുപറമ്പിൽ വാഹനാപകടത്തിൽ മരണപെട്ട മകൻ്റെ സ്മരണക്കായി  വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചു നൽകി ദമ്പതികൾ"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/264828/koothuparamba"
published_at: "2025-01-21T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f5f543588d_1000050477.jpg"
keywords: []
---

# കൂത്തുപറമ്പിൽ വാഹനാപകടത്തിൽ മരണപെട്ട മകൻ്റെ സ്മരണക്കായി  വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചു നൽകി ദമ്പതികൾ

> **Lead Summary:** **കൂത്തുപറമ്പ്: **വാഹനാപകടത്തിൽ മരണപെട്ട മകൻ്റെ സ്മരണക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചു നൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി. വിഷ്ണുവിൻ്റെ സ്മരണക്കാണ് വയോജന കേന്ദ്രം നിർമ്മിച്ചത്.

## Article Content

**കൂത്തുപറമ്പ്: **വാഹനാപകടത്തിൽ മരണപെട്ട മകൻ്റെ സ്മരണക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചു നൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി. വിഷ്ണുവിൻ്റെ സ്മരണക്കാണ് വയോജന കേന്ദ്രം നിർമ്മിച്ചത്.

കൂത്തുപറമ്പ് ബിഎസ്. എൻ. എൽ. ഓഫീസിലെ ജൂനിയർ എഞ്ചിനിയർ കെ.സുനിൽ കുമാർ- എറണാകുളം കാംകോ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റൻ്റായ ടി.ജിഷ ദമ്പതികളാണ് വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാർക്ക് വിശ്രമിക്കാനും ഒത്തു ചേരാനുമാണ് ഗ്രാമീണ വായനശാലയോട് ചേർന്ന് വയോജന വിശ്രമ കേന്ദ്രം നിർമ്മിച്ചത്. വായനശാലാ സെക്രട്ടറി കൂടിയാണ് സുനിൽകുമാർ.കൂത്തുപറമ്പ് നഗരസഭാ മുൻ ചെയർമാൻ കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. 70 വയസ് പിന്നിട്ട പ്രദേശത്തുള്ളവരെ ചടങ്ങിൽ ആദരിച്ചു.

സി.പി. ദിനേശ് കുമാർ അധ്യക്ഷനായി വി.കെ. ബാബു സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാരായ എ .ബിജു മോൻ, പി. ശ്രീലത പി. ജയറാം, മുൻ ചെയർമാൻ എം. സുകുമാരൻ കില റിസോർസ് പേഴ്സൻ പി.വി. ബാലകൃഷ്ണൻ മാസ്റ്റർ ,സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെയർ അസോസിയേഷൻ ഏരിയാ സിക്രട്ടറി എം.പി. സുരേഷ് ബാബു,വായനശാല എക്സിക്യൂട്ടിവ് അംഗം എൻ. രാഘവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/264828/koothuparamba)